ഒരു ദിവസം 881 മരണം; ബ്രസീല്‍ പുതിയ കോവിഡ്​ വ്യാപന കേന്ദ്രമാവുന്നു

സാവോപോളോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ പുതിയ കോവിഡ്​ വ്യാപന കേന്ദ്രമാവുന്നു. ബ്രസീലില്‍ 24 മണിക്കൂറിനിടെ 881 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ഇതോടെ കോവിഡില്‍ ജീവന്‍ നഷ്​ടമായവരുടെ എണ്ണം 12,400 ആയി. രോഗബാധിതരുടെ എണ്ണം 1,77,589 ഉം. രോഗബാധിതരുടെ എണ്ണത്തില്‍ ജര്‍മനിയെയും ഫ്രാന്‍സിനെയും മറികടന്നിരിക്കയാണ്​​ ബ്രസീല്‍.

ഏതാനും ദിവസങ്ങള്‍ക്കിടെയാണ്​ ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്​. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിക്കു​േമ്ബാഴും ലോക്​ഡൗണിനെതിരെയാണ്​ പ്രസിഡന്‍റ്​ ജയ്​ര്‍ ബൊല്‍സൊ​നാരോ.

കോവിഡിനെക്കാളും വലിയ പ്രതിസന്ധിയാണ്​ വിപണി അടച്ചിടുന്നതു മൂലമെന്നാണ്​ ബൊല്‍സൊ​നാരോയുടെ അഭിപ്രായം.

Related posts

Leave a Comment