കോവിഡ്-19 തുടരുന്നതിനിടെ പരമ്ബര കളിക്കാനൊരുങ്ങി ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും

ലോകത്താകമാനം കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചെങ്കിലും അയല്‍ രാജ്യങ്ങളായ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും പരസ്പരം പരമ്ബര കളിക്കാനൊരുങ്ങുന്നു. കൊറോണ വൈറസ് ബാധ മൂലം നേരത്തെ തീരുമാനിച്ച പരമ്ബരകള്‍ നടക്കാനുള്ള സാധ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും പരസ്പരം മത്സരങ്ങള്‍ കളിക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ രാജ്യാന്തര അതിര്‍ത്തി അടച്ചെങ്കിലും ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് പരസ്പരം യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി മത്സരം നടത്താനാണ് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ ശ്രമം. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് മേധാവി ഡേവിഡ് വൈറ്റും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി കെവിന്‍ റോബര്‍ട്സും ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനവും ഇംഗ്ലണ്ടുമായുള്ള പരമ്ബരയും റദ്ദ് ചെയ്തതോടെ ഓസ്ട്രേലിയക്ക് ഈ വര്‍ഷം മത്സരങ്ങള്‍ കുറഞ്ഞിരുന്നു.

Related posts

Leave a Comment