കോവിഡ് 19: തമിഴ്‌നാടിന് സഹായഹസ്തവുമായി മോഹന്‍ലാല്‍

ചെന്നൈ: കൊറോണ വൈറസ് എന്ന മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച തമിഴ്‌നാടിന് സഹായഹസ്തവുമായി പ്രിയ താരം മോഹന്‍ലാല്‍ രംഗത്ത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ 1000 പി.പി.ഇ.കിറ്റുകളും 2000-ത്തോളം എന്‍-95 മാസ്‌കുകളും, ആവശ്യസാധനങ്ങളും നല്‍കി. തിങ്കളാഴ്ച കോയമ്ബത്തൂരില്‍ വെച്ചുനടന്ന ചടങ്ങില്‍ അവശ്യ സാധനങ്ങള്‍ തമിഴ്നാട് മന്ത്രി എസ്.പി. വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണന്‍ കൈമാറി. പോലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്റെ കീഴില്‍ മോഹന്‍ലാല്‍ നല്‍കി. വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരയണനും അനൂപ് ആന്റണിയും ചേര്‍ന്ന് മാസ്‌കുകള്‍ കോയമ്ബത്തൂര്‍ വെസ്റ്റ് സോണ്‍ ഐ.ജി പെരിയയ്യ ഐ.പി.എസിന് കൈമാറി. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമ മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് സഹായം നല്‍കിക്കൊണ്ടാണ് മോഹന്‍ലാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നത്.

Related posts

Leave a Comment