പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ആറ് ദിവസം ; കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം

പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്.

വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

വിഷ്ണുജിത്ത് കോയമ്ബത്തൂരില്‍ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇവിടെ കേന്ദ്രീകരിച്ച്‌ ആണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് വിഷ്ണുജിത്ത് കോയമ്ബത്തൂരിലേക്ക് ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വിവാഹ ദിവസവും വിഷ്ണു വീട്ടിലെത്താതായതോടെയാണ് കുടുംബം കൂടുതല്‍ ആശങ്കയിലായത്. അവസാനം വിളിച്ചപ്പോള്‍ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തില്‍ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു. യുവാവ് കഞ്ചിക്കോട് നിന്ന് പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തില്‍ നിന്ന് അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

അതേസമയം പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്ബത്തൂര്‍ ബസ് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment