ദുബായ്: ഗള്‍ഫില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് മലയാളികള്‍. തൃശൂര്‍ കുന്നംകുളം സ്വദേശി അശോക് കുമാര്‍, ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ് എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. അമ്ബത്തിമൂന്നുകാരനായ അശോക് കുമാര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം.
അമ്ബത് വയസുള്ള സജീവിനെ പനിയെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ്റിങ്ങല്‍ സ്വദേശി സുശീലനാണ് ദുബായില്‍ മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ ഷാര്‍ജയിലാണ് മരിച്ചത്. അമ്ബത്തിരണ്ടുകാരനായ ഷാജിയെ രണ്ടു ദിവസം മുമ്ബാണ് കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ യു.എ.ഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 49 ആയി.
തൃശൂര്‍ കുന്നംകുളം സ്വദേശി ബാലന്‍ ഭാസി സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചു. സൗദിയില്‍ ഇതുവരെ 12 മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 69 ആയി.