‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗം; ലൈംഗിക ആരോപണം നിഷേധിച്ച്‌ നടന്‍ ബാബുരാജ്

കൊച്ചി | തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച്‌ നടന്‍ ബാബുരാജ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും നടന്‍ പ്രതികരിച്ചു.

എന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് രണ്ടുദിവസത്തിനകം അറിയാം. എല്ലാവരെയും കുറിച്ച്‌ എന്തും പറയാമെന്നത് ശരിയല്ലല്ലോ. ശക്തമായ നടപടിയുമായി മുന്നോട്ടുപോകും-ബാബു രാജ് പറഞ്ഞു.

2019ല്‍ തന്റെ വീട്ടിലേക്ക് വിളിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തന്റെ ആലുവയിലെ വീട്ടില്‍ താമസം പോലും ഉണ്ടായിരുന്നില്ല. 2015 മുതല്‍ 2020 വരെ മൂന്നാറിലാണ് താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലേ വീട്ടിലേക്ക് മാറിയത്. അവര്‍ പറയുന്നപോലെ തന്റെ വീട്ടില്‍ സ്വീകരണമുറിയില്ലെന്നും ബാബുരാജ് പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ് പീഡിപ്പിച്ചുവെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആരോപണം.

Related posts

Leave a Comment