കോവിഡ്‌ബാധിച്ച്‌ ചേര്‍ത്തല സ്വദേശി ഷാര്‍ജയില്‍ മരിച്ചു

ചേര്‍ത്തല> കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു.ചേര്‍ത്തല ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കുറുപ്പശ്ശേരില്‍ സാബു ചെല്ലപ്പന്‍(53) ആണ് മരിച്ചത്.

രണ്ട് ദിവസം മുന്‍പാണ് പനിയെതുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിശോധനയില്‍ ന്യുമോണിയക്കൊപ്പം കോവിഡും സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയിരുന്നു മരണം.

ഇലക്‌ട്രീഷ്യനായ സാബു പത്ത് വര്‍ഷമായി ഷാര്‍ജയിലാണ്.ആറ് മാസം മുന്‍പാണ് നാട്ടില്‍ വന്നത്. ഭാര്യ- അമ്ബിളി. മകള്‍- ദേവിക സാബു. സഹോദരങ്ങള്‍- ശശിധരന്‍, സതീശന്‍,ഓമന

Related posts

Leave a Comment