പോക്സോ കേസില്‍ യൂട്യൂബര്‍ വി ജെ മച്ചാൻ അറസ്റ്റില്‍; 16കാരി നേരിട്ടെത്തി പരാതി നല്‍കി

കൊച്ചി: വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍.

പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് എറണാകുളം കളമശ്ശേരി പോലീസിന് ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വി ജെ മച്ചാൻ.

സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment