വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തി; ഭരണങ്ങാനത്ത് സ്വകാര്യ അപ്പാര്‍ട്ട്മെന്റിലെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി നിന്ന് വീണ് യുവാവ് മരിച്ചു

ഭരണങ്ങാനം: ഭരണങ്ങാനത്ത് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്.

പുലര്‍ച്ചെ 12 .30 ആയിരുന്നു സംഭവം.

ഭരണങ്ങാനം മേരിഗിരി ജംഗ്ഷനില്‍ ഉള്ള സ്വകാര്യ അപ്പാര്‍ട്ട്‌മെന്റായ ലൈലാക് ഹോംസിലാണ് സംഭവം. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്ത അമ്ബാടി സന്തോഷ് മുകളില്‍ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴെ വീഴുകയായിരുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. പാലായില്‍ നിന്നും പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Comment