തിരുവനന്തപുരം: ലോക നഴ്‌സസ് ദിനമാണ് ഇന്ന്. ലോകം മുഴുവനുള്ള മാലാഖമാര്‍ക്ക് ഹൃദയത്തില്‍ തൊട്ടാണ് നന്ദി രേഖപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് നഴ്‌സുമാര്‍ക്കായുള്ള സ്‌നേഹവാക്കുകളാണ്, ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്ബോഴും ധീരതോടെ തങ്ങളുടെ ജോലി ചെയ്യുന്ന നഴ്‌സുമാരെ സ്‌നേഹം കൊണ്ട് പൊതിയുകയാണ്.
മലയാള സിനിമയില്‍ നിന്നും ന്‌ഴ്‌സുമാര്‍ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ അടക്കം പല താരങ്ങളും രംഗത്തെത്തി.ിരുന്നു. എന്നാല്‍ മലയാള സിനിമയിലെ നഴ്‌സുമാരെ അധികം ആര്‍ക്കും അറിയില്ല. സിനിമയില്‍ അഭിനയിക്കുന്ന പലരുപം നഴ്‌സിങ് പഠിച്ച് ജോലി ചെയ്ത ശേഷമാണ് അഭിനയരംഗത്തക്ക് കടന്നെത്തിത്. അത്തരത്തില്‍ തന്നെ ശ്രദ്ധേയയരാണ് ഈ താരങ്ങളാണ് ജ്യുവല്‍ മേരി, അന്ന രാജന്‍,സിജു വല്‍സന്‍ എന്നിവര്‍. നഴ്‌സ് ദിനത്തില്‍ താരങ്ങളുടെ അഭിപ്രായങ്ങളും ഇങ്ങനെയാണ്.
ജ്യുവല്‍ മേരി
നഴ്‌സാകാന്‍ വെറുതേ പഠിച്ചാല്‍ മാത്രം പോരാ; അര്‍പ്പണബോധമുള്ള മനസ്സു കൂടി വേണം. വലിയ പാഷന്‍ ഉണ്ടായിട്ടൊന്നുമല്ല ഞാന്‍ നഴ്‌സിങ് തിരഞ്ഞെടുത്തത്. വീട്ടുകാര്‍ പറഞ്ഞു, ഞാന്‍ അനുസരിച്ചു. പക്ഷേ, അവിടെ ചെന്നുകഴിഞ്ഞാണ് ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള ജോലിയാണെന്നു മനസ്സിലായത്. എനിക്കെപ്പോഴും തോന്നാറുണ്ട്, പട്ടാളത്തില്‍ ചേരുന്നതും നഴ്‌സ് ആകുന്നതും ഒരുപോലെ ആണെന്ന്. മറ്റുള്ളവരെ സേവിക്കാന്‍ ദൃഢനിശ്ചയം ചെയ്തിറിങ്ങുന്ന മേഖലയാണിത്. അതുകൊണ്ടു തന്നെ 101% ആത്മാര്‍ഥത കാണിക്കണം. സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പഠിച്ചാല്‍ മാത്രം മതി. പക്ഷേ, നല്ലൊരു നഴ്‌സ് ആകാന്‍ ആ പഠനം മതിയാകില്ല.
ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടറെക്കാള്‍ മുന്‍പേ കാണുന്നതും നമ്മെ പരിചരിക്കുന്നതും നഴ്‌സുമാരാണ്. പക്ഷേ, എല്ലാവരും എളുപ്പം മറക്കുന്നതും അവഗണിക്കുന്നതും ഇവരെത്തന്നെ. മാലാഖമാര്‍ക്കു നല്ല ശമ്ബളം കൊടുക്കാന്‍ പലരും മടിക്കുന്നു. ഈ അവസ്ഥ മാറണം. രോഗിയെ ചികിത്സിച്ചു നഴ്‌സ് മരിക്കുമ്ബോള്‍ മാത്രമേ അവരെ അംഗീകരിക്കൂ എന്ന രീതി മാറണം- ജ്യുവല്‍ മേരി പറയുന്നു.
അന്ന രാജന്‍
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച സൂപ്പര്‍കതാരമാണ് അന്ന രാജന്‍. നഴ്‌സിങ്ങിിനെകുറിച്ചുള്ള താരത്തിന്റെ അനുഭവം ഇങ്ങനെയാണ്. പഠിക്കാന്‍ ഏറ്റവും എളുപ്പമുള്ള വിഷയമാണു നഴ്സിങ് എന്നു വിചാരിച്ചു നഴ്‌സാകാന്‍ തീരുമാനിച്ചതാണു ഞാന്‍. പക്ഷേ, പഠിക്കാന്‍ ചേര്‍ന്നുകഴിഞ്ഞപ്പോഴാണു ബുദ്ധിമുട്ടു മനസ്സിലായത്. അത്രയധികം പഠിക്കാനുണ്ടായിരുന്നു. കോഴ്‌സ് ഉപേക്ഷിച്ചാലോ എന്നു പോലും ചിന്തിച്ചിരുന്നു. ഗവ. കോളജ് ആയതുകൊണ്ട് കോളജ് ലൈഫ് നല്ലതായിരുന്നു.
പക്ഷേ, പഠിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നല്ലപോലെ കഷ്ടപ്പെട്ടാണു കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ജോലി ശരിയായ സമയത്താണ് ‘അങ്കമാലി ഡയറീസി’ല്‍ അവസരം ലഭിക്കുന്നത്.നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ് നഴ്‌സുമാരുടെ സൂപ്പര്‍ പവര്‍. ആ ശക്തിയുടെ ഒരംശം എന്നിലുമുണ്ട് എന്ന തിരിച്ചറിവു തന്നെയാണ് വലിയ കാര്യം. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ധൈര്യത്തോടെ നേരിടാന്‍ സാധിച്ചത് ഞാനൊരു നഴ്‌സ് ആയതുകൊണ്ടാണ്. എല്ലാ നഴ്‌സുമാരോടും നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു- ്‌അന്ന പറയുന്നു.
സിജു വില്‍സണ്‍
‘പ്ലസ് ടു കഴിഞ്ഞ് ഏതു കോഴ്‌സിനു ചേരണമെന്ന സംശയത്തില്‍ നില്‍ക്കുമ്ബോഴാണു നഴ്‌സിങ്ങിനെക്കുറിച്ച് ആലോചിക്കുന്നത്. പക്ഷേ, സീറ്റ് കിട്ടിയില്ല. അതുകൊണ്ട് പോളിടെക്‌നിക്കിനു ചേര്‍ന്നു. ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ബെംഗളൂരുവില്‍ നഴ്‌സിങ്ങിന് സീറ്റ് കിട്ടുന്നത്.പഠനകാലത്താണ് എന്റെ മേഖല കലയാണ് എന്ന ബോധം വരുന്നത്. എന്റെ സ്വപ്നം സിനിമയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ അത്രയ്ക്ക് ആത്മാര്‍ഥത നഴ്‌സിങ് ജോലിയില്‍ ഉണ്ടാകില്ലെന്നു മനസ്സിലായി. അതോടെ, നഴ്‌സിങ് സ്വയം ഉപേക്ഷിച്ചു. പഠനത്തിനിടെ 6 മാസത്തെ നഴ്‌സിങ് പ്രാക്ടീസിന് ആശുപത്രിയിലെത്തിയ സമയത്താണ് ഇത്. ഏകദേശം രണ്ടാഴ്ച മാത്രമേ ജോലി ചെയ്തുള്ളൂ. നഴ്‌സിങ് പഠനത്തിലൂടെ കിട്ടിയ ക്ഷമയും കരുണയും ഇന്നും എന്റെ ജീവിതത്തിലെ മുതല്‍ക്കൂട്ടാണെന്നും താരം പറയുന്നു.
ഭാഗ്യലക്ഷ്മി
തട്ടിം മുട്ടിം എന്ന ജനപ്രിയ പരമ്ബരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാഗ്യലക്ഷ്മി. മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ് താരം സീരിയലില്‍ കടന്നെത്തിയത്. ്‌നഴ്‌സിങ്ങ ്പഠിച്ച ശേഷമാണ് താരം അഭിനയത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് തനിക്ക് നഴ്‌സിങ് ജോലി മതിയെന്ന് തീരുമാനിച്ച ശേഷം
തട്ടിം മുട്ടിം എന്ന ജനപ്രിയ പരമ്ബരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാഗ്യലക്ഷ്മി. മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ് താരം സീരിയലില്‍ കടന്നെത്തിയത്. ്‌നഴ്‌സിങ്ങ ്പഠിച്ച ശേഷമാണ് താരം അഭിനയത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് തനിക്ക് നഴ്‌സിങ് ജോലി മതിയെന്ന് തീരുമാനിച്ച ശേഷം നഴ്‌സിങ് ജോലിയിലേക്ക് മടങ്ങുകയായിരുന്നു.