മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച്‌ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച്‌ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. അമിതവേഗതയിലെത്തിയ കാര്‍ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരന്‍ ബാഷാ ഗോപി (38) തല്‍ക്ഷണം മരിച്ചു.

ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കാറോടിച്ച ബിരുദ വിദ്യാര്‍ത്ഥി മനീഷ് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ, അപകടം ഉണ്ടായതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടു.

അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. കാര്‍ വേഗതയിലെത്തുന്നതും സുരക്ഷാജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള മതിലിന് പുറത്തേക്ക് സുരക്ഷാജീവനക്കാരന്‍ തെറിച്ചുവീണു.

പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment