കനത്ത മഴ: സംസ്ഥാനത്ത് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്‌തമായ മഴ തുടരുകയാണ്. ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ് വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ്.

ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് അഞ്ചു ജില്ലകളിലാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളാണിവ. യെല്ലോ അലർട്ടുള്ളത് നാല് ജില്ലകളിലാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളാണിവ.

ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ള്‍ക്കാണ് സാധ്യതയുള്ളത്.

ന്യൂനമർദ്ദപാത്തി വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറൻ -വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാനും സാധ്യതയുണ്ട്.

ഇതിൻ്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Related posts

Leave a Comment