ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 3,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 87 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി. 22,455 പേര് രോഗമുക്തരായി. തിങ്കളാഴ്ച 1,538 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്ബോഴും രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കയുയര്‍ത്തുന്നു.