ജോയിയുടെ മരണത്തില്‍ എം എല്‍ എയ്ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ശുചീകരണത്തൊഴിലാളി ജോയിയെ രക്ഷിക്കാൻ കഴിയാത്തതില്‍ എം എല്‍ എയ്ക്ക് മുൻപില്‍ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.

ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ്.

മേയർ കരഞ്ഞത് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സി കെ ഹരീന്ദ്രൻ എം എല്‍ എയോട് സംസാരിക്കുന്ന അവസരത്തിലായിരുന്നു.

ഇത്രയും കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാനായില്ലെന്ന് പറഞ്ഞ മേയർ, ജോയിയെ ജീവനോടെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു.

നഗരസഭയുടെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തെന്നും മേയർ എം എല്‍ എയോട് പറയുകയുണ്ടായി.

മേയർ വികാരാധീനയായത് ജോയിയുടെ മരണത്തിന് കാരണം നഗരസഭയുടെ അനാസ്ഥയാണ് എന്ന വിമർശനത്തിനിടയിലാണ്.

Related posts

Leave a Comment