മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടിയിലാണ് സംഭവം. ഷോളയൂര്‍ സ്വദേശി കാര്‍ത്തിക്ക് (23) ആണ് മരിച്ചത്. എന്നാല്‍ മരിച്ചത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ അസുഖബാധിതനായ കാര്‍ത്തികിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം. പനി ബാധിച്ച് കോട്ടത്തറ ആശുപത്രിയില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് മഞ്ചേരിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം.
കോയമ്ബത്തൂരില്‍ പോയി വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. 12 ദിവസമായി നിരീക്ഷണത്തിലായിരുന്നു. അതേസമയം, ഇയാള്‍ക്ക് എലിപ്പനി ഉണ്ടായതായാണ് അറിയാന്‍ കഴിയുന്നത്. മൃതദേഹം മഞ്ചേരിയില്‍ സൂക്ഷിച്ചിരിക്കുന്നു.