ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും വിവാഹിതരായി; അത്യാഡംബരത്തില്‍ പൊടിപൊടിച്ച്‌ അംബാനിക്കല്യാണം

മുംബൈ: മാസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവില്‍ അനന്ത് അംബാനിയും രാധികാ മെർച്ചന്റും വിവാഹിതരായി. തികച്ചും പരമ്ബരാഗത ആചാരങ്ങളോടെയാണ് വിവാഹം വിവാഹം നടന്നത്.

നവദമ്ബതികളെ അനുഗ്രഹിക്കാൻ വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പ്രമുഖരാണ് മുംബൈയിലെത്തിയത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്.

ചൈനീസ് അംബാസിഡൻ സു ഫിറോങ് ചടങ്ങിനെത്തിയത് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.

വിവാഹത്തിന് അണിനിരന്ന സിനിമാ ലോകത്തെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്.

ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്ന് ഒരുക്കിയ അതിമേനാഹരമായ ലഹങ്കയാണ് രാധിക വിവാഹത്തിന് ധരിച്ചിരുന്നത്.

ഗുജറാത്തിന്റെ പാരമ്ബര്യം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് അംബാനി കുടുംബം ധരിച്ചത്. ചുവന്ന നിറത്തിലുള്ള ഷെർവാണിയായിരുന്നു അനന്തിന്റെ വിവാഹ വസ്ത്രം.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്,

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രമന്ത്രി രാംദാസ് അത്താവലേ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ശിവസേന നോതവ് ഉദ്ധവ് താക്കെറെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളില്‍ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത്

ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാല്‍, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികള്‍ അവതരിപ്പിച്ചു.

അന്താരാഷ്‌ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി.

ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചൻ, രജനികാന്ത്, സല്‍മാൻ ഖാൻ, ആമിർ ഖാൻ, കരണ്‍ ജോഹർ, രണ്‍ബീർ കപൂർ, ആലിയ ഭട്ട്, അനില്‍ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ,

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കർ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, തെന്നിന്ത്യൻ താരം രാം ചരണ്‍ എന്നിവരും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു.

മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികള്‍ മുൻനിർത്തി

ജൂലായ് 12 മുതല്‍ 15 വരെ ട്രാഫിക് പോലീസ് മുംബൈയില്‍ ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.

Related posts

Leave a Comment