കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് നടന്നു.
അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. കുട്ടിക്ക് 25 വയസ്സുള്ള അമ്മയാണ് കരള്‍ ദാനം ചെയ്തത് .
സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ വളരെ കുറച്ച് മാത്രമാണ് ഇത്തരത്തില്‍ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ നടക്കാറുള്ളൂ.
പ്രത്യേകിച്ചും ലൈവ് ട്രാൻസ്‌പ്ലാന്റേഷൻ നടന്നത് 2022 ഫെബ്രുവരിയിലായിരുന്നു . ഇത് ആദ്യമായിട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിവർ ട്രാൻസ്‌പ്ലാന്റേഷൻ ആരംഭിക്കുന്നത്.
ശാസ്ത്രക്രിയയില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍ എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്‌പ്ലാന്റേഷൻ നടത്തിയത്.
ഇങ്ങനെ ഒരു ശാസ്ത്രക്രിയ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.