ആരേയും കരിവാരി തേയ്‌ക്കാനല്ല, ഇൻഡസ്ട്രിയില്‍ മാറ്റം കൊണ്ടുവരാനാണ്’;ഹേമ കമ്മിറ്റി ഉത്തരവിനെ ക്കുറിച്ച്‌ സജിത മഠത്തില്‍

ഹേമ കമ്മിറ്റി ഉത്തരവില്‍ ഡബ്ല്യുസിസി പ്രിതിനിധിയും നടിയുമായ സജിത മഠത്തില്‍. ഉത്തരവ്

സ്വാഗതാഡർഹമാണെന്നും ആരേയും കരിവാരി തേയ്‌ക്കുക എന്നതല്ല സിനിമ മേഖലയില്‍ ഗൗരവമായ മാറ്റം

കൊണ്ടുവരിക എന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സജിത മഠത്തില്‍ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

നിരവധി തവണ ഇതിനായി ശ്രമിച്ചുവെങ്കിലും നടന്നില്ല മാറ്റങ്ങള്‍ ആ‍‍ർക്ക് വേണ്ടിയാണ്,

ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് എന്നതിനെ കുറിച്ച്‌ സംസാരിക്കുന്നതിന് പകരം ഇതില്‍ ബാധിക്കുന്നവരെ കുറിച്ചായിരുന്നു റിപ്പോർട്ടു മുന്നോട്ട് വെച്ചപ്പോള്‍ ഉയർന്ന ആശങ്ക.

അത് തങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു എന്നും സജിത മഠത്തില്‍ പറഞ്ഞു.

വളരെ സന്തോഷമുള്ള കാര്യമാണ്. ഇത് ഒരിക്കലും പുറത്ത് വരുമെന്ന് കരുതിയതല്ല.

കാരണം അതിന് മുകളില്‍ മറ്റൊരു കമ്മിറ്റി ഉണ്ടാക്കി എന്തൊക്കെയോ മാറ്റങ്ങള്‍ വരാൻ പോകുന്നു എന്നും

ആ കമ്മിറ്റിയാണ് കാര്യങ്ങളൊക്കെ ചെയ്യാൻ പോകുന്നത് എന്നൊക്കെയാണ് ചലച്ചിത്ര അക്കാദമിയിലൊക്കെ വിളിച്ച്‌ അന്വേഷിക്കുമ്ബോള്‍ നമുക്ക് ലഭിച്ചിരുന്നു വിവരം.

അതുകൊണ്ട് തന്നെ ഈ ഉത്തരവ് ഏറെ സന്തോഷം നല്‍കുന്ന ഒന്നുതന്നെയാണ്.

ഹേമ കമ്മിറ്റി മുന്നോട്ട് വെയ്‌ക്കുന്ന കാര്യങ്ങള്‍ തീച്ഛയായും സിനിമ മേഖലയില്‍ ഗൗരവമായി മാറ്റങ്ങളുണ്ടാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍ അത് വളരെ അപകടം പിടിച്ച ഒന്നാണ് എന്നും അത് പുറത്ത് വന്നാല്‍ കുറേ പേരെ ബാധിക്കും എന്ന മട്ടിലാണ് പറഞ്ഞത്.

അതായത്, ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടായിരുന്നത് ഇത് ബാധിക്കുന്നവരെ കുറിച്ചായിരുന്നു. അല്ലാതെ മാറ്റങ്ങള്‍ ആ‍‍ർക്ക് വേണ്ടിയാണ് മറ്റേണ്ടത്,

ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് അതിനെ കുറിച്ച്‌ സംസാരിക്കുന്നത് വളരെ കുറവായിരുന്നു. അത് ഞങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു.

ആരേയും കരിവാരി തേയ്‌ക്കുക എന്നതല്ല നമ്മുടെ ആവശ്യം. സിനിമ മേഖലയില്‍ ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.

പക്ഷെ അത് സംഭവിച്ചില്ല എന്ന് മാത്രമല്ല, പല രീതിയിലും ശ്രമിച്ചെങ്കിലും ഒരു തരത്തിലും മുന്നോട്ട് പോകാത്ത സാഹചര്യമായിരുന്നു.

ആ അവസ്ഥയില്‍ ഇങ്ങനെയൊരു ഇടപെടല്‍ ഉണ്ടായതില്‍ എല്ലാവ‍‌‍ർക്കും വളരെയധികം സന്തോഷമുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട് സമ‍ർപ്പിച്ചതിന് ശേഷം ഇൻഡസ്ട്രിയിലുണ്ടായ ആകെ മാറ്റം ഐസിസി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നു എന്നതാണ്.

അതിനൊരു മോണിറ്ററിംഗ് കമ്മിറ്റിയൊക്കെ ഉണ്ടായി. പക്ഷെ അത് ഹേമ കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ല.

അതല്ലാതെ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. അതല്ലാതെ സ‍‍ർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു മുൻകൈ ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്.

Related posts

Leave a Comment