കോഴിക്കോട്∙ രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്നുമായി ആലപ്പുഴ സ്വദേശിനിയായ 24 കാരി പിടിയില്‍.പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് പിടിയിലായത്.
ബെംഗളൂരുവില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം.
പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന
വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍
നിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകള്‍ പിടികൂടിയിരുന്നു.
എന്നാല്‍, പൊലീസ് പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
ഇവരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഒന്നാം പ്രതി നിലമ്ബൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവില്‍ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആല്ബിൻ സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിടികൂടുകയും ചെയ്തു.
ഇതില്‍ ഷൈൻ ഷാജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ബെംഗളൂരുവില്‍ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത്
ജുമിയാണെന്നു മനസിലാക്കി.ഷൈൻ നിരവധി തവണ ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസുവഴി മയക്കു മരുന്ന് കടത്തിന് ജുമിയെ കാരിയർ ആക്കിയിട്ടുണ്ട്.
കേസിലെ രണ്ട് പ്രതികളെ പിടികൂടിയപ്പോള്‍ ജുമി ഒളിവില്‍ പോയി ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു.
സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി കാരിയറായി ഉണ്ടാക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിച്ച്
ഗോവ, ബെംഗളൂർ എന്നിവിടങ്ങളില്‍ വലിയ ഹോട്ടലുകളില്‍ റൂം എടുത്ത് താമസിക്കുകയാണ് പതിവ്.