കോഴിക്കോട്: കൂരാച്ചുണ്ട് ഇലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ജനങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കിയ സ്ഫോടന ശബ്ദത്തിന്റെ കാരണം ഒടുവില്‍ കണ്ടെത്തി.
ഒരു പടുകൂറ്റൻ പാറ അടർന്നുവീണതായിരുന്നു കാരണം.
2018ലെ പ്രളയസമയത്തുണ്ടായ മലയിടിച്ചിലില്‍ ഭൂമിക്ക് വിള്ളലുണ്ടായ ഭാഗത്താണ് സ്ഫോടനശബ്ദം ഉണ്ടായത് എന്നതാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തിയത്.
ഇന്നലെ രാത്രി പത്തരയോടെയാണ് ഉഗ്ര ശബ്ദം കേട്ടത്. അതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.
ഇന്നുരാവിലെ കുന്നിൻമുകളില്‍ നടത്തിയ പരിശോധനയിലാണ് ശബ്ദത്തിന് പിന്നിലെ കാരണം വ്യക്തമായത്.
മണിച്ചേരി-പൂത്തോട്ടുതാഴെ തോടിന്റെ ആരംഭ സ്ഥാനത്താണ് കൂറ്റല്‍ കല്ല് താഴേക്ക് പതിച്ചതായി കണ്ടത്.
പടുകൂറ്റൻ പാറ അടർന്നതോടെ സ്ഥലത്തെ മണ്ണുംചെളിയും ഉള്‍പ്പടെ 50 മീറ്റളോളം ദൂരേക്ക് ഒലിച്ചുപോവുകയും ചെയ്തിരുന്നു.
മലമുകളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടർന്നാണോ ഇതെന്നും സംശയമുണ്ട്.
കൂടുതല്‍ പരിശോധനകള്‍ക്കുശേഷമാേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. പഞ്ചായത്ത് അധികൃതർ ഉള്‍പ്പെടെ പ്രദേശത്ത് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്.
ഉരുള്‍പൊട്ടല്‍ ഉണ്ടായാേ എന്ന് കണ്ടെത്താനും ഇവർ ശ്രമിക്കുന്നുണ്ട്.
കല്ലാനോട്, പൂവത്തുംചോലെ മേഖലയിലും ശബ്ദം കേട്ടിരുന്നു.
കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിച്ചിരുന്നവരെ ഇന്നലെ രാത്രിതന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു.
കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നുവെങ്കിലും ഇന്ന് മഴയ്ക്ക് നേരിയ ശമനമുള്ളതിനാല്‍ ആശങ്കയ്ക്ക് നേരിയ ശമനമുണ്ട്.
ഇനിയും മഴ ശക്തമായാല്‍ വീണ്ടും വലിയ കല്ലുകള്‍ താഴേക്ക് പതിക്കുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.