ഭര്‍ത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; വിവാഹ മോചനത്തിന്റെ മൂന്നാം ദിവസം യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭർത്താവില്‍ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി.

തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45 കാരിയാണ് ആണ് പുലർച്ചെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് യുവതി എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി.

കഴിഞ്ഞ ശനിയാഴ്ച കോ‍ടതിയില്‍ നിന്ന് വിവാഹ മോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം.

തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ പറയുന്നു.

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.

വീട്ടമ്മയുടെ മരണത്തില്‍ മുൻ ഭർത്താവിനെയും ഇയാളുടെ സുഹൃത്തിനേയും വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

മകള്‍ക്ക് പത്ത് വയസ്സായത് മുതല്‍ ഭർത്താവിന്റെ സ്വഭാവത്തിലും ചെറിയ മാറ്റങ്ങള്‍ വന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു.

സ്വന്തം മകളെ മോശമായി രീതിയില്‍ കാണുന്ന ഭർത്താവിന് ഒപ്പം ജീവിക്കാൻ ഇനി താല്പര്യമില്ലെന്ന് യുവതി തീരുമാനം എടുക്കുകയായിരുന്നു,

മകളുടെ സുരക്ഷയെ കരുതിയാണ വിവാഹം മോചനം തേടിയത്.

Related posts

Leave a Comment