“ഐ.പി.എല്ലും പി.എസ്.എല്ലും വിദേശ ബാറ്റ്സ്മാന്‍മാരെ സ്പിന്നിനെ കളിക്കുന്ന താരങ്ങളാക്കി”

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെയും വരവോടെ വിദേശ ബാറ്റ്സ്മാന്‍മാര്‍ എല്ലാം സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങളായെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്‍ ബൗളര്‍ മുഷ്‌താഖ്‌ അഹമ്മദ്. ടെസ്റ്റ് ക്രിക്കറ്റിനും നിശ്ചിത ഓവര്‍ ക്രിക്കറ്റിനും വ്യതസ്ത സ്പിന്നര്‍മാരാണ് നല്ലതെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു.

അശ്വിന്‍, യാസിര്‍ ഷാ, നാഥാന്‍ ലിയോണ്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബൗളര്‍മാര്‍ ആണെന്നും എന്നാല്‍ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയാത്തത് അവരുടെ ബൗളിങ്ങില്‍ വ്യത്യസ്ത ഇല്ലാത്തതുകൊണ്ടാണെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാരായ ചഹാലും കുല്‍ദീപ് യാദവും ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ടെന്നും അത് ബൗളിങ്ങില്‍ അവര്‍ കൊണ്ട് വരുന്ന വ്യത്യസ്ത കൊണ്ടാണെന്നും മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ പിച്ചുകള്‍ മികച്ചതാവുകയും ബൗളിങ്ങില്‍ വ്യത്യസ്ത കൊണ്ട് വരാന്‍ കഴിയുകയും ചെയ്തില്ലെങ്കില്‍ ടീമില്‍ നിലനില്‍ക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. 2017 വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ അശ്വിന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

Related posts

Leave a Comment