ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ നിയോഗിച്ച സുരക്ഷാ സേനയിലെ 500ഓളം ജവാന്മാര്ക്ക് കോവിഡ്. അര്‍ധ സൈനിക വിഭാഗത്തിെന്റ വിവിധ യൂനിറ്റുകളില്പെട്ടവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെന്‍ട്രല്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് ജില്ലകളിലാണ് ഭൂരിഭാഗം കോവിഡ് കേസുകളുമുള്ളത്.
രോഗ വ്യാപനം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുവന്‍ യൂനിറ്റുകളിലും പ്രത്യേകം സെല്ലുകള്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ബി.എസ്.എഫിലാണ്. 195 ബി.എസ്.എഫ് ജവാന്മാര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേരും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണ്. കോവിഡ് ബാധിച്ച രണ്ട് ബി.എസ്.എഫ് സൈനികള്‍ വ്യാഴാഴ്ച മരിച്ചിരുന്നു.
191 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ക്രമസമാധാനപാലനത്തിനായി ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്നതിനാല്‍ ഇതില്‍ 130 പേരും ഡല്‍ഹിയുമായി ബന്ധപ്പെട്ടവരാണെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. ക്വാറന്റീനിലുള്ള ജവാന്മാരുടെ ആരോഗ്യനില ബി.എസ്.എഫിെന്റ േകാവിഡ് സെല്‍ നിരീക്ഷിച്ചു വരികയാണ്.
സി.ആര്.പി.എഫിലും കോവിഡ് ബാധിതര്‍ കുറവല്ല. ഇതുവരെ 159 പേര്‍ക്കാണ് സേനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 900 സി.ആര്.പി.എഫ് ജവാന്മാര് ഡല്‍ഹിയില്‍ ക്വാറന്റീനിലാണ്. േകന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഡ്യൂട്ടിക്ക് നിേയാഗിച്ചിരുന്ന രണ്ട് സി.ആര്.പി.എഫുകാര്‍ക്കും രോഗബാധയുണ്ട്. ഇതില്‍ ഒരാള്‍ ഡ്രൈവറും മറ്റേയാള്‍ കോണ്‍സ്റ്റബിളുമാണ്. ഇവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തിയതായും എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടതായും സി.ആര്.പി.എഫിെല മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. സി.ആര്.പി.എഫും കോവിഡ് സെല്‍ രൂപവത്ക്കരിച്ചിട്ടുണ്ട്.
ഇന്തോ-തിബറ്റന്‍ അതിര്‍ത്തി പൊലീസില്‍ ഇതുവരെ 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ച കമ്ബനിയിലെ എട്ട് ജവാന്മാര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസില്‍ 80 പേര് രോഗബാധിതരായുണ്ട്.
തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്.എഫ്) 50 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും കുറവ് കോവിഡ് ബാധിതരുള്ളത് സശസ്ത്ര സീമബല്ലില്(എസ്.എസ്.ബി) ആണ്. 14 പേര്‍ക്കാണ് സേനയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ഡല്‍ഹി പൊലീസിനൊപ്പം ക്രമസമാധാന പാലന േജാലിയിലേര്പ്പെട്ടവരായിരുന്നു. ഡല്‍ഹിയില്‍ ക്രമസമാധാന പാലനത്തിന് എസ്.എസ്.ബിയുടെ 16 കമ്ബനികളാണ് ആവശ്യമായിട്ടുള്ളതെന്ന് ഡയറക്ടര്‍ രാജേഷ് ചന്ദ്ര പറഞ്ഞു.
മുഴുവന്‍ സുരക്ഷാസേനക്കാരും സൈനികരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.