തിരുവനന്തപുരം കുളത്തൂര്‍ മാര്‍ക്കറ്റില്‍ നാടൻ ബോംബുകള്‍ കണ്ടെത്തി; അഞ്ച് നാടൻ ബോംബുകള്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ മാർക്കറ്റില്‍ നാടൻ ബോംബുകള്‍ കണ്ടെത്തി.

കുളത്തൂർ മാർക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്.

തുടർന്ന് കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു.

കഴക്കൂട്ടം പൊലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ഇവ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി.

സിസിടിവികള്‍ പരിശോധിച്ച്‌ ആരാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

നിരവധി രാഷ്‌ട്രീയ അക്രമങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ.

കഴിഞ്ഞ ദിവസം തലശേരിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിലും അന്വേഷണം നടന്നു വരികയാണ്.

എന്നാല്‍ ഇതുവരെയും പോലീസിന് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല.

Related posts

Leave a Comment