പുനലൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ മരിച്ചു; അപകടം ഉച്ചയ്‌ക്ക് 12 മണിയോടെ, കൊച്ചിയില്‍ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്

കൊല്ലം: പുനലൂർ മണിയാറില്‍ ഇടിമിന്നലേറ്റ് തൊഴിലാളികള്‍ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്.

ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍‌ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുനലൂർ താലൂക്ക് ആശുപത്രിയില്‍.

മറ്റൊരു സംഭവത്തില്‍ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലില്‍ വള്ളം തകര്‍ന്നു.

പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ തോട്ടടയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തിക്കും ജനാലയ്‌ക്കുമാണ് ഇടിമിന്നലില്‍ കേടുപാടുണ്ടായത്.

ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്.

അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

Related posts

Leave a Comment