തലശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ മരിച്ചു

കണ്ണൂര്‍: തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്ബിലേക്ക് പോയപ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എങ്ങനെയാണ് പറമ്ബില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment