നിയമസഭാ സമ്മേളനത്തിനു തുടക്കം; ബാര്‍കോഴയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി പ്രതിപക്ഷം

തിരുവനന്തപുരം: ബാർ മുതലാളിമാർക്കുവേണ്ടി മദ്യനയം അട്ടിമറിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍‌ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

റോജി എം. ജോണാണ് നോട്ടീസ് നല്‍കിയത്.

പതിനഞ്ചാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിനാണ് ഇന്നു തുടക്കമായത്. ഇന്നു മുതല്‍ ജൂലൈ 25 വരെ 28 ദിവസമാണ് സഭ ചേരുക.

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലുകള്‍ ഇന്ന് അവതരിപ്പിച്ച്‌ സബ്ജക്‌ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റിലെ ഉജ്വല വിജയവുമായി യുഡിഎഫ് ഇന്ന് നിയമസഭാ

സമ്മേളനത്തിനെത്തുന്പോള്‍ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പോരാട്ടത്തിന് സഭാതലം വേദിയാകും.

സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ ബാര്‍കോഴ വിവാദം സഭയില്‍ ഉന്നയിച്ച്‌ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.

സഭയ്ക്ക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് തീരുമാനം.

Related posts

Leave a Comment