കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍
കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പരഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ താന്‍ കടിച്ചുതൂങ്ങില്ല. ഏത് പദവിയും വഹിക്കാന്‍ യോഗ്യനാണ് മുരളീധരന്‍.
മുരളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും സുധാകരന്‍ പറഞ്ഞു.ആലത്തൂരില്‍ രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കും.
തൃശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.
മുന്നണിയില്‍ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.