തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
പാർട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭദ്രമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ട് കോണ്‍ഗ്രസ് പിടിക്കുമെന്നാണ് കരുതിയത്. മണ്ഡലത്തില്‍ 86,000 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്.
സുരേഷ് ഗോപി 74,000 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിന് 6,000-ത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു.
ബിജെപി ജയിക്കില്ലെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്നും കോണ്‍ഗ്രസാണ് ബിജെപിയെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ സംബന്ധിച്ച് യാതൊരുവിധ പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്‍ടപ്പെട്ടില്ല.
47 ശതമാനം വോട്ട് ഉണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ.
അഞ്ച് ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 36 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന് ഒരു ശതമാനം വോട്ട്
മാത്രമേ ഇത്തവണ കുറഞ്ഞിട്ടുള്ളതെന്നും അടിത്തറ ശക്തമാണെന്നും എം. വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരാജയത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പരിശോധന നടത്തുമെന്നും തിരുത്തി മുന്നേട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.