ബോധരഹിതരായി ജനം, നെഞ്ചുലയിക്കുന്ന ദൃശ്യങ്ങള്‍

വിശാഖപട്ടണം: വിശാഖപട്ടണത്ത്​ ആര്‍.ആര്‍ വെങ്കടപുരം വില്ലേജില്‍ ഗോപാലപട്ടണത്തിനരികെ വേപഗുണ്ടയിലെ എല്‍.ജി പോളിമേഴ്​സിലാണ്​ പുലര്‍ച്ചെയോടെ വിഷവാതക ചോര്‍ച്ചയുണ്ടായത്​. പോളിവി​ൈനല്‍ ​േക്ലാറൈഡ്​ ഗ്യാസ്​ ആണ്​ ചേര്‍ന്നതെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​.

ഹൃദയഭേദക ദൃശ്യങ്ങള്‍

പുലര്‍ച്ചെ 3.30നും നലിനും ഇടക്കുള്ള സമയത്താണ്​ വാതകചോര്‍ച്ച ഉണ്ടായതെന്ന്​ അധികൃതര്‍ വ്യക്​തമാക്കുന്നു. ഇതേ തുടര്‍ന്ന്​ ആളുകള്‍ക്ക്​ കണ്ണെരിച്ചിലും ശ്വാസതടസ്സവുമാണ്​ ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്​. പിന്നീട്​ ആളുകള്‍ ബോധരഹിതരാകാന്‍ തുടങ്ങി. കുട്ടികളും പ്രായം ചെന്നവരുമാണ്​ കൂടുതല്‍ അസ്വസ്​ഥതകള്‍ കാണിച്ചു തുടങ്ങിയത്​. ഫാക്​ടറിക്ക്​ ഏറെ അകലത്തുവരെ ആളുകള്‍ ബോധരഹിതരായി വീഴാന്‍ തുടങ്ങി. റോഡരികിലും മറ്റുമായി പലയിടത്തും ആളുകള്‍ കുഴഞ്ഞുവീണുകിടക്കുന്ന കാഴ്​ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഓവുചാലിലടക്കം ആളുകള്‍ ബോധരഹിതരായി വീണു.

എല്‍.ജിയുടെ പ്ലാന്‍റില്‍നിന്ന്​ വിഷവാതകം ചോരുന്നു

വിഷവാതകം ശ്വസിച്ച്‌​ ബോധരഹിതരായ കുഞ്ഞുങ്ങളെയുമായി മാതാപിതാക്കള്‍ നെ​ട്ടോട്ടമോടുന്ന കാഴ്​ച ഹൃദയഭേദകമായിരുന്നു. പലരെയും ആംബുലന്‍സിലേക്ക്​ മാറ്റി ഉടന്‍ ആ​ശുപത്രിയിലെത്തിച്ചു. സഹായത്തിനായി കേഴുന്നവരുടെ ദൃശ്യങ്ങള്‍ നെഞ്ചുലക്കുന്നതായിരുന്നു. റോഡിലെ ഡിവൈഡറില്‍ ബോധരഹിതയായി വീണ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞി​​​െന്‍റ ദൃശ്യം അതിലൊന്നായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടിയിലടക്കം ബോധരഹിതരായി വീണ്​ ഗുരുതരമായി പരിക്കേറ്റവരും ഏ​െറയാണ്​.

ആളുകള്‍ നിറഞ്ഞ്​ ആശു​പത്രികള്‍

പൊലീസും ഫയര്‍ഫോഴ്​സുമടക്കമുള്ള സംവിധാനങ്ങള്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ ഉടനടി സജ്ജമായി. ഒമ്ബതു മണിയോടെ ആയിര​േത്താളം പേരാണ്​ ആശുപത്രികളില്‍ അഭയം തേടിയെത്തിയത്​. പിന്നീട്​ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കിങ്​ ജോര്‍ജ്​ ആ​ശുപത്രിയിലാണ്​ കൂടുതല്‍ പേരെത്തിയത്​. ഈ സമയത്ത്​ മൂന്നു പേരുടെ മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. എന്നാല്‍, പിന്നീട്​ എട്ടുപേര്‍ മരിച്ചതായുള്ള റി​േപ്പാര്‍ട്ടുകളെത്തി. സമയം പിന്നിടുന്നതോടെ​ കൂടുതല്‍ ആളുകള്‍ പേര്‍ ആശുപത്രികളി​േലക്കെത്തി. മൂന്നു പേര്‍ വ​​െന്‍റിലേറ്ററിലാണുള്ളതെന്ന്​ റിപ്പോര്‍ട്ടുകളുണ്ട്​.

​വിറങ്ങലിച്ച്‌​ െവങ്കടപുരവും സമീപപ്രദേശങ്ങളും

വെങ്കടപുരത്താണ്​ കൂടുതല്‍ പേര്‍ വാതകം ശ്വസിച്ച്‌​ ആശുപത്രിയിലായത്​. മുന്‍കരുതലി​​​െന്‍റ ഭാഗമായി സമീപ വില്ലേജുകളില്‍നിന്ന്​ ആളുകളെ ഒഴിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഒമ്ബതു വില്ലേജുകളിലാണ്​ വാതക ചോര്‍ച്ച ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. 9.20ഓടെ അഞ്ചു ഗ്രാമങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു. ഇവരെ സുരക്ഷിത പ്ര​േദശങ്ങളിലേക്ക്​ മാറ്റാന്‍ പൊലീസ്​ അടക്കമുള്ളവര്‍ തിരക്കിട്ട നീക്കങ്ങളിലായി. ശ്വാസതടസ്സമുണ്ടാകുന്നത്​ പ്രതിരോധിക്കാന്‍ നനഞ്ഞ തുണി കൊണ്ട്​ മൂക്കും വായും മൂടണമെന്ന നിര്‍ദേശം ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഇതിനിടയില്‍ നല്‍കിക്കൊണ്ടിരുന്നു.

ഇരയായവരില്‍ മറ്റു ഫാക്​ടറികളിലെ ജീവനക്കാരും

ലോക്​ഡൗണി​നുശേഷം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ്​ ഫാക്​ടറിയില്‍ വാതകചോര്‍ച്ചയുണ്ടായത്​. ഇൗ പ്രദേശത്ത്​ മറ്റു ഫാക്​ടറികളും ഏറെ പ്രവര്‍ത്തിക്കുന്നുണ്ട്​. ഇവിടങ്ങളിലെ ജീവനക്കാര്‍ അധികവും ഇതിന്​ അടുത്തായാണ്​ താമസിക്കുന്നതും. ഇവരില്‍ മിക്കവരും വിഷവാതകം ശ്വസിച്ച്‌​ ആശുപത്രികളിലേക്കെ​ത്തി. വാതക ചോര്‍ച്ച ഒമ്ബതുമണിയോടെ അടക്കാന്‍ സാധിച്ചിട്ടു​ണ്ട്​. എന്നാല്‍, പല ഗ്രാമങ്ങളിലെയും ആളുകള്‍ കണ്ണെരിച്ചിലും ശ്വാസതടസ്സവുമടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്​.

Related posts

Leave a Comment