രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ആലുവയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയത് 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും

ആലുവ: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത് പൊലീസ്.

റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളുമാണ് കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്.

തോക്കുകള്‍ക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്.

റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്.

റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

Related posts

Leave a Comment