കൊച്ചി: നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം.
സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാവിലെ 7.30ഓടെയാണ് സംഭവം.
ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്,
കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.
സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.