ചണ്ഡീഗഡ്: സഖ്യകക്ഷികളായ ജനനായക് പാര്‍ട്ടിയും ബിജെപിയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ മന്ത്രിസഭ രാജിവെച്ചു.
ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് ഖട്ടാര്‍ തന്റെ രാജിക്കത്ത് സമര്‍പ്പിച്ചു. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങി.
ഇരു പാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു.
രാജിവെച്ച ഖട്ടാര്‍ ബിജെപി എംഎല്‍എ മാരുടേയും സ്വതന്ത്ര എംഎല്‍എമാരുടേയും യോഗം വിളിച്ചു
ചേര്‍ത്തപ്പോള്‍ ജെജെപിയുടെ ദുഷ്യന്ത ചൗട്ടാല സ്വന്തം പാര്‍ട്ടിക്കാരായ എംഎല്‍എ മാരുടെ യോഗവും വിളിച്ചുകൂട്ടി.
നയാബ് സെയ്‌നിയോ സഞ്ജയ് ഭാട്ടിയയോ ഖട്ടാറിന് പകരമായി സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.
മൊത്തം പത്തുസീറ്റുള്ള ജെജെപിയുടെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയ്‌ക്കൊപ്പം പോയിട്ടുണ്ട്.
ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമാകാന്‍ കാരണമായി മാറിയിരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് ചര്‍ച്ചകളാണ്.
2019 ല്‍ പത്തു സീറ്റുകളിലും മത്സരിച്ച ബിജെപി ഇത്തവണയും സമാനരീതിയില്‍ ജെജെപിയ്ക്ക് ഒരു സീറ്റ്
നല്‍കാന്‍ പോലും ഇത്തവണയും ബിജെപി തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
രണ്ടു സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നാണ് ജെജെപി ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റില്‍ 40 സീറ്റ് ബിജെപി നേടിയിരുന്നു.
10 സീ്റ്റാണ് ജെജെപിയ്ക്ക് കീട്ടിയത്. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കി മാറ്റുകയും ചെയ്തു.