മൊഴിമാറ്റി പ്രതികള്‍; കേസില്‍ ദൂരൂഹത , കുട്ടിയുടെ മൃതദേഹം കണ്ടെത്താനായില്ല

കട്ടപ്പന: കേരളത്തെ നടുക്കിയ കട്ടപ്പനയിലെ ഇരട്ട കൊലക്കേസില്‍ തീരാതെ ദുരൂഹത. കൊല്ലപ്പെട്ടെന്നു കരുതുന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല.

പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതാണ്‌ പോലീസിനെ കുഴപ്പത്തിലാക്കുന്നത്‌. ഇന്നലെ രാവിലെയും വൈകിട്ടും സാഗര ജങ്‌ഷനിലെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.


ഈ മാസം രണ്ടിനു കട്ടപ്പനയിലെ വര്‍ക്ക്‌ഷോപ്പില്‍ നടന്ന മോഷണക്കേസില്‍ കാഞ്ചിയാര്‍ കക്കാട്ടുകട

നെല്ലാനിയ്‌ക്കല്‍ വിഷ്‌ണു വിജയന്‍(29), സുഹൃത്തും ദുര്‍മന്ത്രവാദിയുമായ കട്ടപ്പന പാറക്കടന്‌

പുത്തന്‍പുരയ്‌ക്കല്‍ നിതീഷ്‌ (രാജേഷ്‌-31) എന്നിവര്‍ പിടിയിലായതോടെയാണ്‌ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌.
വിഷ്‌ണുവിന്റെ പിതാവ്‌ വിജയന്‍, വിഷ്‌ണുവിന്റെ സഹോദരിക്ക്‌ നിതീഷിലുണ്ടായ നവാജാത ശിശു

എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതനുസരിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വിജയന്റെ മൃതദേഹം കണ്ടെത്തിയിരുന്നു


കുഞ്ഞിന്റെ മൃതദേഹം വിജയനും കുടുംബവും നേരത്തെ താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്‌ഷനിലെ

വീടിനോട്‌ ചേര്‍ന്ന തൊഴുത്തില്‍ മൃദേഹം കുഴിച്ചിട്ടെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍മൃതദേഹം കത്തിച്ചെന്നാണു നിതീഷ്‌ ഇന്നലെ പറഞ്ഞത്‌.


പോലീസ്‌ നായയെ കൊണ്ടുവന്നു പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. മൃതദ്ദേഹം ആരുമറിയാതെ താന്‍ എടുത്തു മാറ്റി എന്നാണ്‌ നിതീഷ്‌ രാവിലെ പറഞ്ഞത്‌.

എന്നാല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തതോടെ വീണ്ടും മൊഴി മാറ്റി.


2016 ജൂലൈയിലാണ്‌ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ്‌ വിവരം. നിതീഷാണ്‌ കുഞ്ഞിനെ തുണി കൊണ്ട്‌ മുഖത്ത്‌ കെട്ടി ശ്വാസം മുട്ടിച്ച്‌ കൊന്നത്‌.

കുഞ്ഞിനെ കാലിലും കൈയിലും പിടിച്ചത്‌ വിജയനും മകന്‍ വിഷ്‌ണുവുമായിരുന്നുവെന്ന്‌ എഫ്‌.ഐ.ആറില്‍ പറയുന്നു.
കൊല്ലപ്പെട്ട കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിജയന്റെ (60) മൃതദേഹം ഞായറാഴ്‌ച്ച കാഞ്ചിയാറിലെ വാടക വീട്ടിലെ തറ കുഴിച്ച്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്‌ഛനും കേസിലെ പ്രധാന പ്രതിയുമായ പാറക്കടവ്‌ പുത്തന്‍പുരയ്‌ക്കല്‍ നിതീഷിന്റെ (രാജേഷ്‌-31) സാന്നിധ്യത്തിലായിരുന്നു

കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു പരിശോധിച്ചത്‌. വിജയനെ കൊല്ലാന്‍ ഉപയോഗിച്ച ചുറ്റികയും വീട്ടില്‍ നിന്ന്‌ കണ്ടെത്തി.


അച്‌ഛനേയും അനന്തരവനേയും കൊന്ന കേസില്‍ വിജയന്റെ മകന്‍ വിഷ്‌ണു(29)വും പ്രധാന പ്രതിയാണ്‌.


വിജനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുമ(57)യ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്‌.

പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ വിജയനും പങ്കുണ്ടെന്ന്‌ എഫ്‌.ഐ.ആറില്‍ പറയുന്നു.

Related posts

Leave a Comment