തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവവുമായിബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസുകളും െക.എസ്.യു പ്രവര്‍ത്തകനെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളും പ്രതികളാണ്. പ്രതിപ്പട്ടികയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആറ പേരുടെ പേരുകളും കണ്ടാലറിയാവുന്ന മറ്റ പത്തു പേരും പ്രതികളാണ്.
എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന പരാതിയിലാണ് ഒരു കെ.എസ്.യു പ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുന്നത്.
കലോത്സവത്തിലെ ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും
ആരോപിച്ചാണ് ഇന്നലെ കലോത്സവ വേദിയായ സെനറ്റ് ഹാളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇരച്ചുകയറി പ്രതിഷേധിച്ചത്.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.