വനിതാ ദിനത്തില്‍ മോദിയുടെ പ്രഖ്യാപനം: പാചക വാതക സിലിണ്ടര്‍ വില 100 രൂപ കുറച്ചു

ന്യുഡല്‍ഹി: രാജ്യാന്തര വനിതാ ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില 100 രൂപ കുറച്ചു.

ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തിക ഭാരം കുറയ്ക്കുമെന്നും പ്രത്യേകിച്ച്‌ സ്ത്രീ ശാക്തികരണത്തിന് ഗുണകരമായ തീരുമാനമാണെന്നും മോദി X ല്‍ കുറിച്ചു.

പാചക വാതകം കൂടുതല്‍ ന്യായമായ വിലയ്ക്ക് ലഭിക്കുന്നു. കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

സ്ത്രീകളെ ശക്തിപ്പെടുത്തുന്നതും അവരുടെ ജീവിതം കൂടുതല്‍ സുഗമമമാക്കുന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല യോജന പദ്ധതി പ്രകാരം നിര്‍ന്ധന കുടുംബങ്ങളിലെ പാചക വാതക സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡി വ്യാഴാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ ആനുകൂല്യം ലഭ്യമാകുക.

കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ 14.2 കിലോ സിലിണ്ടര്‍ ഓരോന്നിനും 12 റീഫില്‍ വരെ 200 രൂപയായിരുന്ന സബ്‌സിഡി 300 രൂപയായി ഉയര്‍ത്തിയിരുന്നു.

ഈ ആനുകൂല്യം മാര്‍ച്ച്‌ 31ന് അവസാനിക്കാനിരിക്കേയാണ് ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കി നല്‍കുന്നത്.

Related posts

Leave a Comment