നാടിനൊപ്പം യുവതലമുറ

പുതിയ തലമുറയുടെ ഗതി എങ്ങോട്ട്…???
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റെർ ഇതിലൊക്കെ ഒതുങ്ങി കൂടുന്ന യുവതലമുറയിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട….. കേരളത്തിന്റെ സംസ്കാരം പാടെ മറന്നുകൊണ്ട് അച്ഛനെ വരെ മച്ചു എന്നും ബ്രോ എന്നും വിളിച്ചു നടക്കുന്നവരെ കൊണ്ട് നാടിനും വീടിനും എന്ത് ഗുണം.. !!!!!! എന്നെല്ലാം പുച്ഛിച്ചു തള്ളിയവർക്കു കാലം തെളിയിച്ചു കൊടുത്തു പുതിയ തലമുറ എന്താണെന്നും അവരുടെ മനസിലെ നന്മയും സഹജീവികളോടുള്ള കരുതൽ എന്താണെന്നും.. പ്രളയം എന്ന മഹാ വിപത്തിൽ ഒരു നിമിഷം പകച്ചു നിന്ന ഒരു നാടിനെ തന്നെ കൈപിടിച്ചു കയറ്റുവാൻ സർക്കാരിനൊപ്പം തോൾ ചേർന്ന് ഒരു സൈന്യമായി തന്നെ അണിനിരന്നത് ഇന്നത്തെ യുവ തലമുറയാണ്..

പ്രളയം കഴിഞ്ഞും നാടിന്റെ നടുവൊടിയാതെ താങ്ങി നിർത്തിയ അതേ യുവ തലമുറ തന്നെയാണ് ഇന്നു നാളുകൾക്കിപ്പുറം കൊറോണ എന്ന വൻ വിപത്തിനെ നേരിടുവാൻ നാടൊരുങ്ങുമ്പോൾ മുൻപന്തിയിൽ. മാളങ്ങളിൽ ഒളിച്ചിരിക്കാതെ സർക്കാർ വഴി പോലും സഹായങ്ങൾ എത്തിക്കുവാൻ ദുഷ്കരമായ ആദിവാസി മേഖലകളിലേക്ക് കുടിവെള്ളവും മറ്റും എത്തിച്ചു കൊടുത്തു കൊണ്ട് തലച്ചിറയിലെ ഈ യുവ കൂട്ടായ്മ എല്ലാവർക്കും ഒരു മാതൃക ആവുന്നു…

അഭിമാനം ആണ് ഇവരുടെ മനസും പ്രവൃത്തിയും കാണുമ്പോൾ.. നമ്മുടെ നാട്ടിലെ എല്ലാ യുവജങ്ങൾക്കും ഒരു പോലെ മാതൃകയാകുന്ന പ്രവത്തനം ആണ് വോയിസ്‌ ഓഫ് തലച്ചിറ സൗഹൃദക്കൂട്ടായ്മയുടെ കീഴിൽ നടന്നു കൊണ്ട് ഇരിക്കുന്നത് ശ്രീ ടിജു യോഹന്നാന്റെ നേതൃതത്തിൽ ഉള്ള ഈ കൂട്ടായ്മ സർക്കാർ സഹായം പോലും കടന്ന് ചെല്ലാത്ത ആദിവാസി സമൂഹത്തിലെ 750 ഓളം പേർക്കാണ് ഭക്ഷ്യ ധാന്യകിറ്റുകളും 350 ഓളം പച്ചക്കറി കിറ്റുകളും രണ്ട് തവണയായി കുടിവെള്ളവും എത്തിച്ചത്.

വളരെ അധികം പ്രശംസ അർഹിക്കുന്ന ഈ പ്രവർത്തനത്തിന് ശ്രീ ടിജു യോഹന്നാനും സുഹൃത്തുക്കൾക്കും വോയിസ്‌ ഓഫ് തലച്ചിറ സൗഹൃദക്കൂട്ടായ്മക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും ചുറുചുറുക്കുള്ള ഒരു യുവ തലമുറയാണ് നമ്മുടെ ഭാവി വാർത്തെടുക്കുവാൻ പോകുന്നത് എന്നുള്ള സന്തോഷവും.

Related posts

Leave a Comment