തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവില്‍ പോയ കരയോഗം ഭാരവാഹികള്‍ മൂന്നാറില്‍ പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ

അപകടവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍.

പുതിയകാവ് തെക്കുംപുറം കരയോഗം ഭാരവാഹികള്‍ അടക്കമാണ് മൂന്നാറില്‍ പിടിയിലായത്.

പുതിയകാവ് ക്ഷേത്രത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് നടപടി. അപകടത്തിന് പിന്നാലെ ഭാരവാഹികള്‍ ഒളിവില്‍ പോവുകയായിരുന്നു.

കരയോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി അടക്കം ഒമ്ബത് പേരാണ് പിടിയിലായിരിക്കുന്നത്.

ഉത്സവത്തിന്റെ ഒന്നാം ദിവസവും നടന്ന വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ല.

തെക്കുംപുറം കരയോഗമാണ് അന്ന് വെടിക്കെട്ട് നടത്തിയിരുന്നത്.

സ്‌ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇവര്‍ വാദിക്കുന്നുണ്ടെങ്കിലും അനുമതി തേടാതെ വെടിക്കെട്ട്

നടത്തിയതിനാണ് സ്‌ഫോടക വസ്തു നിയമപ്രകാരം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Related posts

Leave a Comment