പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടം നേമം സ്വദേശിക്ക് വേണ്ടി; ഇരുവരും ഒളിവില്‍

തിരുവനന്തപുരം: ഇന്നലെ നടന്ന പി.എസ്.സി പരീക്ഷയില്‍ പൂജപ്പുരയിലെ പരീക്ഷാസെന്ററില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചവര്‍ ഒളിവില്‍.

തിരുവനന്തപുരം നേമം സ്വദേശിക്ക് വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത്.

ഇയാളും ഒളിവിലാണ്. തട്ടിപ്പ് നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധനയ്ക്കിടെയാണ് ആള്‍മാറാട്ടം നടത്തിയ ആള്‍ പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങി ഓടിയത്.

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.

Related posts

Leave a Comment