കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ത്ത സര്‍ക്കാരിനെതിരെ വന്ദനയുടെ പിതാവ്.
സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നത്. പല കാര്യങ്ങളിലും സംശയമുണ്ട്. കൃത്യമായ അന്വേഷണം വേണമെങ്കില്‍ പുറത്തുവിന്നുള്ള ഏജന്‍സി വേണം.
ഞങ്ങളാരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഏക മകളുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം അറിയാന്‍ പുറത്തുനിന്നുള്ള ഏജന്‍സി വേണമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
എന്താണെന്ന് അറിയില്ല എഡിജിപി പോലെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി എതിര്‍ക്കുകയാണ്.
ജൂണ്‍ 30നാണ് ആദ്യമായി താന്‍ കേസ് പോസ്റ്റ് ചെയ്യുന്നത്. കുറ്റപത്രം സമര്‍പ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഓഗസ്റ്റ് ആദ്യമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ഏഴ് മാസം കൊണ്ട് 20 പ്രാവശ്യമാണ് കേസ് മാറ്റിവയ്്ക്കുന്നത്. കോടതി ബെഞ്ചുകള്‍ മാറി.
ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്. പല ജഡ്ജിമാരും ഇക്കാര്യം കോടതിയില്‍ ആരാഞ്ഞതാണ്.
മകള്‍ക്ക് നാലര മണിക്കൂര്‍ ചികിത്സ വൈകി. മകള്‍ നിലവിളിച്ചപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.