മധ്യപ്രദേശിലെ ഹര്‍ദയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം: 6 മരണം, 60 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു.

60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

ഹര്‍ദയിലെ ബെയ്‌റഘട്ടില്‍ മഗര്‍ധ റോഡില്‍ പ്രവര്‍ത്തിക്കുന്ന പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടു.

പടക്കശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും കത്തി. സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

ഇവിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

Related posts

Leave a Comment