തിരുവനന്തപുരം: വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളിളെ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ 14 ദിവസമാക്കി താമസിപ്പിക്കാന്‍ ആലോചന. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ 14 ദിവസവും നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പുനരാലോചന ഉണ്ടായി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.
ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തിലും തുടര്‍ന്ന് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ വീടുകളിലേക്കയക്കുമെന്നായിരുന്നു. വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം 14 ദിവസം നിര്‍ബന്ധിത നിരീക്ഷണം ആണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് വ്യക്തമാക്കി.