മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കിണറ്റില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു.
ഇവര്‍ ഗുരുതരാവസ്ഥയിലാണ്. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിൻ ആണ് മരിച്ചത്.
റഫീഖിന്റെ ഭാര്യ ഹസീനയെ (35) പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇന്ന് രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടെത്തിയത്.
കുട്ടി മരിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലായ ഹസീനയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്താണ് സംഭവമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്.