ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; നിരവധിപ്പേര്‍ക്ക് പരുക്ക്

വാളാഞ്ചേരി: ദേശീയ പാത വട്ടപ്പാറ മേല്‍ഭാഗത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് നിരവധിപ്പേര്‍ക്ക് പരുക്ക്.

പഴയ സര്‍ക്കിള്‍ ഓഫീസിന് സമീപത്തുളള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

ശബരിമലയില്‍ നിന്നും അയ്യപ്പഭക്തരുമായി താമരശ്ശേരിയിലേക്ക് തിരിച്ചുപോകുന്ന വാഹനമാണ് ചൊവ്വാഴ്ച രാവിലെ 7 മണിയോടെ അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

രിക്കു പറ്റിയ 21 പേരെ വാളാഞ്ചേരി നടക്കാവിലെ ആശുപത്രിയിലും 5 പേരെ കോട്ടക്കല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

Leave a Comment