വൈക്കം സ്വദേശിനിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയില്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്.

നായരെയാണ് (44) ആലപ്പി ധൻബാദ് എക്സ്പ്രസ്സിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലര്‍ച്ചെയാണ് തീവണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സഹയാത്രികര്‍ സുരജയുടെ മൃതദേഹം ശുചിമുറിയില്‍ കണ്ടത്.

ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമെന്നാണ് പ്രാഥമിക വിവരം.

ബന്ധുക്കള്‍ ജോളാര്‍പെട്ടിലേക്ക് പോയി. സാമൂഹ്യ സേവന രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയുമായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭര്‍ത്താവ്.

Related posts

Leave a Comment