സവാദ് കാസര്‍ഗോഡ് നിന്നും വിവാഹം കഴിച്ചതും വ്യാജപ്പേരില്‍ ; വിവാഹസമയത്ത് പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞ പേര് ഷാനവാസ്

കാസര്‍ഗോഡ്: കൈവെട്ടുകേസില്‍ പിടിയിലായ സവാദ് വിവാഹം കഴിച്ചതും വ്യാജപ്പേരില്‍.

കാസര്‍ഗോഡ് മഞ്ചേശ്വരം തുളുനാട്ടില്‍ നിന്നും വിവാഹിതനായ സജാദ് അവിടെ നല്‍കിയിരുന്ന പേര് ഷാനവാസ് എന്നായിരുന്നു.

വിവാഹ സമയത്ത് പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. നേരത്തേ ഉള്ളാര്‍ ദര്‍ഗയില്‍ നിന്നും പരിചയപ്പെട്ടയാളുടെ മകളെയായിരുന്നു സജാദ് വിവാഹം കഴിച്ചത്.

വിവാഹസമയത്ത് താന്‍ കണ്ണൂര്‍ സ്വദേശിയാണെന്ന് സജാദ് പെണ്‍വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. 2016 ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്.

വിവാഹസമയത്ത് വരന്‍ കൈവെട്ടുകേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നെന്നും അക്കാര്യത്തിലൊന്നും കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല എന്നും ഭാര്യയുടെ പിതാവ് പറയുന്നു.

കര്‍ണാടക സ്വദേശിയാണ് സവാദിന്റെ ഭാര്യാപിതാവ്. 25 വര്‍ഷമായി മഞ്ചേശ്വരത്താണ് താമസം.

വിവാഹം കഴിച്ചു കൊടുക്കുമ്ബോള്‍ ഒന്നും അറിഞ്ഞിരുന്നില്ല എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോടും പറഞ്ഞത്.

അതേസമയം ഷാജഹാന്‍ എന്ന പേരിലാണ് സവാദ് കണ്ണൂര്‍ മട്ടന്നൂര്‍ ബേരത്ത് താമസിച്ചിരുന്നത്.

മകള്‍ക്കും ഗര്‍ഭിണിയായിരുന്ന ഭാര്യയ്ക്കുമൊപ്പം രണ്ടുവര്‍ഷം മുമ്ബാണ് സവാദ് ബേരത്ത് വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്.

അതിന് മുമ്ബ് വിളക്കോടായിരുന്നു താമസിച്ചിരുന്നത്.

അയല്‍ക്കാരായ ആള്‍ക്കാരുമായി അധികം ബന്ധം പുലര്‍ത്താതിരുന്ന സവാദ് രാവിലെ ജോലിക്ക് പോകുകയും രാത്രി തിരിച്ചുവരികയുമായിരുന്നു.

ഇരിട്ടി നഗരസഭയിലെ തൊട്ടടുത്ത മൂന്ന് ഡിവിഷനുകളെ പ്രതിനിധീകരിക്കുന്നത് എസ്.ഡി.പി.ഐ.യാണ്.

ഈ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു സവാദ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. റിയാസ് എന്നയാളുടെ സംഘത്തിലായിരുന്നു ജോലി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിനു സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വീട്ടിലായിരുന്നു പണി.

സവാദ് അയല്‍വാസികളുമായി അടുത്തിടപഴകിയിരുന്നില്ല. നാടെവിടെ എന്ന ചോദ്യത്തിനു മലപ്പുറം തിരൂര്‍ ആണെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു പതിവ്.

അയല്‍വീടുകളില്‍ പോകുകയോ മറ്റുള്ളവരെ തന്റെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്യാറില്ലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സംഘമെത്തി സവാദിനെ കസ്റ്റഡിയിലെടുക്കുന്നത്.

ഇന്നലെ രാവിലെയാണ് അയല്‍ക്കാര്‍ പോലും വിവരമറിയുന്നത്. ഷാജഹാന്‍ എന്ന പേരിലാണു മട്ടന്നൂരില്‍ പ്രചരിപ്പിച്ചത്. ബേരത്ത് വന്നതോടെയാണു മരപ്പണി പഠിച്ചത്.

Related posts

Leave a Comment