ഗോവയില്‍ മകനെ കൊന്നു ബാഗിലാക്കി കടത്തി; സ്റ്റാര്‍ട്ടപ്പ് സ്ഥാപകയും സിഇഒ യുമായ യുവതി ബംഗലുരുവില്‍ അറസ്റ്റില്‍

പനാജി: ബംഗലുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപകയും സിഇഒ യുമായ 39 കാരിക്കെതിരേ നാലു വയസ്സുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ പോലീസ് കേസെടുത്തു.

വടക്കന്‍ ഗോവയിലെ കാന്‍ഡോലിമിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച ശേഷം കുട്ടിയുടെ മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് ടാക്‌സിയില്‍ യാത്ര പോകുകയും ചെയ്തു.

കൊലപാതകത്തിന്റെ കാരണവും പിന്നിലുള്ള ലക്ഷ്യവും കണ്ടെത്താനായിട്ടില്ല. വീട് ശുചിയാക്കാന്‍ എത്തിയ ഹൗസ്‌കീപ്പിംഗ് സ്റ്റാഫ് രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

ഗോവന്‍ പോലീസ് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ അയ്മംഗള പോലീസ് സൂചേന സേത്ത് എന്ന യുവതിയെ അറസ്റ്റ് ചെയ്തു ഗോവന്‍ പോലീസിനെ ഏല്‍പ്പിച്ചു.

ശനിയാഴ്ച മകനുമായി എത്തിയ സുചേന കാന്‍ഡോലിമിലെ ഹോട്ടല്‍ സോള്‍ ബന്യാന്‍ ഗ്രാന്‍ഡേയിലെ 404 ാം നമ്ബര്‍ മുറി ബംഗലുരുവിലെ വിലാസം നല്‍കിയാണ് ചെക്കിംഗ് നടത്തിയത്.

പിന്നീട് ബംഗലുരുവിലേക്ക് തിരിച്ചുപോകാനെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരോട് ടാക്‌സി ആവശ്യപ്പെടുകയായിരുന്നു.

വിമാനത്തില്‍ പോകുന്നത് യാത്രാ ചെലവ് കുറയ്ക്കുമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും റോഡുമാര്‍ഗ്ഗം സഞ്ചരിക്കാന്‍ അവര്‍ നിര്‍ബ്ബന്ധം പിടിക്കുകയായിരുന്നു.

തുടര്‍ന്ന് ഹോട്ടലുകാര്‍ ഒരു ടാക്‌സി ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു.

11 മണിയോടെ റൂ ക്ലീന്‍ ചെയ്യാനെത്തിയ ശുചീകരണ പ്രവര്‍ത്തകരാണ് മുറിയില്‍ രക്തക്കറ കണ്ടെത്തിയത്്.

ഉടന്‍ ഹോട്ടലിലെ സിസിടിവി ഫൂട്ടേജുകള്‍ പരിശോധ നടത്തിയപ്പോള്‍ സൂചന കുട്ടിയില്ലാത്തെ മുറിവിട്ടു പോകുന്നതായി കണ്ടെത്തി.

ഉടന്‍ തന്നെ ഹോട്ടലുകാര്‍ പോലീസിനെ വിളിച്ച്‌ വിവരം പറയുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ നായ്ക്ക് തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ വിളിച്ചു. ഫോണ്‍ സുചനയ്ക്ക് നല്‍കാന്‍ പറഞ്ഞു.

കുട്ടിയെന്തിയേ എന്ന ചോദ്യത്തിന് താന്‍ അവനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടാക്കിയിരിക്കുന്നതായി പറഞ്ഞു.

കൂട്ടുകാരന്റെ അഡ്രസ് നല്‍കാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഒരു അഡ്രസ് നല്‍കുകയും ചെയ്തു. ഈ അഡ്രസ് വ്യാജമാണെന്നും കണ്ടെത്തി.

നായ്ക്ക് വീണ്ടും ടാക്‌സി ഡ്രൈവറെ വിളിച്ചു. ഇത്തവണ കൊങ്കണിയിലാണ് സംസാരിച്ചത്.

യാത്രക്കാരിയെ ഇറക്കി വിട്ട ശേഷം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് വാഹനം കൊണ്ടുപോകണമെന്നും പറഞ്ഞു. ഈ സമയത്ത് ടാക്‌സി ചിത്രദുര്‍ഗയില്‍ എത്തിയിരുന്നു.

ഗോവയിലെ പോലീസുകാര്‍ പറഞ്ഞത് പോലെ തന്നെ ടാക്‌സി ഡ്രൈവര്‍ സ്‌റ്റേഷനിലേക്ക് കയറ്റുകയും തുടര്‍ന്ന്

പോലീസുകാരുടെ പരിശോധനയില്‍ കാറില്‍ നിന്നും ഒരു ബാഗും ബാഗിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

Related posts

Leave a Comment