ന്യൂഡല്‍ഹി: ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും വീണ്ടും ജയിലിലേക്ക്.
ഇവരുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദു ചെയ്തു.
പ്രതികളെ വിട്ടയയ്ക്കാന് ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു.
11 പ്രതികളെയും വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി.
പ്രതികള്‍ക്ക് നല്കിയ ശിക്ഷാ ഇളവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. ഇതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും.
വിധി ഗുജറാത്ത് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ്.
ഇവരെ വിട്ടയച്ചതിനെതിരേ ബില്‍ക്കീസ് ബാനു അടക്കമുള്ളവര്‍ നല്കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.
കെ. അജിത ഉള്‍പ്പെടെയുള്ളവരുടെ അന്വേഷിയടക്കം കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.