ഗോള്‍ഡൻ ഗ്ലോബ് 2024 പ്രഖ്യാപനം തുടങ്ങി; മികച്ച സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ, നടൻ റോബര്‍ട്ട് ഡൗണി ജൂനിയര്‍; പുരസ്കാരങ്ങള്‍ ഒന്നൊന്നായി സ്വന്തമാക്കി ഓപ്പണ്‍ഹൈമര്‍

ലോസ് ആഞ്ചലസ്‌ : ലോക സിനിമാ പ്രക്ഷേകര്‍ ഒന്നടങ്കം കാത്തിരുന്ന 81-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കര പ്രഖ്യാപനം പുരോഗമിക്കുന്നു.

ബാര്‍ബിയും ഓപ്പണ്‍ഹൈമറും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ലോകസിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്.

9 നോമിനേഷനുകളുമായി ബാര്‍ബിയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ ഒന്നാമത്. എട്ട് നോമിനേഷനുകളാണ് ഓപ്പണ്‍ഹൈമറിനുള്ളത്.

ഓപ്പണ്‍ഹൈമറാണ് ആദ്യ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറിനെ തിരഞ്ഞെടുത്തു.

ഓപ്പണ്‍‌ഹൈമറിലെ ലൂയിസ് സ്ട്രോസിന്റെ അഭിനയത്തിനാണ് അവാര്‍ഡ്. റോബര്‍ട്ട് ഡൗണിയുടെ മൂന്നാം ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരമാണ് ഇത്. ഡാവിൻ ജോയ് റാൻഡോള്‍ഫാണ് മികച്ച സഹനടി.

മികച്ച നടൻ (ഡ്രാമ) വിഭാഗത്തില്‍ ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമറിലെ നായക വേഷം ചെയ്ത സിലിയൻ മര്‍ഫിയാണ് പുരസ്കാരത്തിന് അര്‍ഹനായത്.

ഓപ്പണ്‍ഹൈമര്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളൻ ആണ് മികച്ച സംവിധായകൻ.

ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളില്‍ ഫ്രഞ്ച് സിനിമയായ ‘അനാറ്റമി ഓഫ് എ ഫാള്‍’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു.

മികച്ച തിരക്കഥയ്‌ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ ട്രയറ്റിനും ആര്‍തര്‍ ഹരാരിയും ചേര്‍ന്നാണ് ചിത്രമൊരുക്കിയത്.

Related posts

Leave a Comment