പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത മെത്രാന്മാരെ വിമര്‍ശിച്ച്‌ സജി ചെറിയാന്‍; പദവിയുടെ ഔന്നത്യം പുലര്‍ത്തനമെന്ന് കെ.സി.ബി.സി

ആലപ്പുഴ/കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത മെത്രാന്മാരെ വിമര്‍ശിച്ച്‌ മന്ത്രി സജി ചെറിയാന്‍.

മോദി വിളിച്ച്‌ കേക്കും മുന്തിരിയിട്ട് വാറ്റിയ സാധനവും നല്‍കിയപ്പോള്‍ മെത്രാന്മാര്‍ക്ക് രോമാഞ്ചമുണ്ടായി എന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസം പുന്നപ്രയില്‍ സിപിഎം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

മന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് പാലക്കാപ്പള്ളി രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവനയില ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ട്.

സുപ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ മിതത്വം പുലര്‍ത്തണം. അദ്ദേഹം ഒരു സാധാരണക്കാരനല്ല, മന്ത്രിയാണ്.

വഹിക്കുന്ന പദവിയുടെ ഔന്നത്യം പുലര്‍ത്തണം. സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ഒരു നിഘണ്ടു സജി ചെറിയാന്റേയും കെ.ടി ജലീലിന്റെയുമൊക്കെ കൈയ്യിലുണ്ട്.

മെത്രാന്മാര്‍ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്. ക്രൈസ്തവരുടെ പ്രധാനപ്പെട്ട തിരുന്നാള്‍ ദിവസം പ്രധാനമന്ത്രി വിളിക്കുന്ന ആദ്യത്തെ വിരുന്നാണ്.

രാജ്യത്ത ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചുകൊണ്ടാണ് ആ ക്ഷണം.

അത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആ അര്‍ത്ഥത്തില്‍ കാണണമെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.

Related posts

Leave a Comment